
കൊച്ചി: സാമൂഹിക നന്മയ്ക്കായി പ്രൊഫഷണലുകളുടെ സജീവ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്ന് ജസ്റ്റിസ് അബ്ദുൽ റഹീം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30-ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന 21-ാമത് ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി കലൂർ എം.ഇ.എസ് കോൺഫറൻസ് ഹാളിൽ നടന്ന പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി, സൈബർ കുറ്റകൃത്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളുടെ തകർച്ച തുടങ്ങിയ സാമൂഹിക വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് വികാരാധിഷ്ഠിതമായ പ്രവർത്തനങ്ങൾ മാത്രം പോരാ. ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, എഞ്ചിനീയർമാർ, ബിസിനസ്സുകാർ എന്നിവരടങ്ങുന്ന പ്രൊഫഷണലുകൾ തങ്ങളുടെ അറിവും സമയവും സമൂഹത്തിനായി വിനിയോഗിക്കണം. ആരോഗ്യ ബോധവൽക്കരണത്തിന് ഡോക്ടർമാരും, നിയമസഹായത്തിന് അഭിഭാഷകരും, തൊഴിൽ സംരംഭങ്ങൾക്ക് ബിസിനസ്സുകാരും, കരിയർ ഗൈഡൻസിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും അധ്യാപകരും മുന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു.അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ അധ്യക്ഷത വഹിച്ചു. ഹുബ്ബുറസൂൽ സ്വാഗതസംഘം ചെയർമാൻ വി.എച്ച് അലി ദാരിമി പ്രാർത്ഥന നിർവഹിച്ചു. ജനറൽ കൺവീനർ സയ്യിദ് സി.റ്റി ഹാഷിം തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. ടി.കെ ഹസൻ, ഗവൺമെന്റ് പ്ലീഡർ അഡ്വ. ശിഹാബ് മണക്കാടൻ, അഡ്വ. അനീസ് മനക്കൽ, അഡ്വ. ഹക്കീം ഷാ, ഡോ. എം.എ ഷഫീഖ്, ഡോ. അബ്ദുൽ സഗീർ, അഡ്വ. അലിക്കുഞ്ഞ്, അഡ്വ. നജീബ് ഖാൻ, ഐ.പി.എഫ് എറണാകുളം റീജിയൺ ചെയർമാൻ ഫൈസൽ സി.കെ ആലുവ, എക്സിക്യുട്ടീവ് ഡയറക്ടർ ഷെഫീഖ് സി.എ വെണ്ടുവഴി തുടങ്ങിയവർ സംസാരിച്ചു. എഞ്ചിനീയർ നജീബ്, അഡ്വ. അൽത്താഫ് സഖാഫി നെട്ടൂർ, അഡ്വ. മുഹമ്മദ് അനസ്, ഇൻകം ടാക്സ് ഓഫീസർ നിസാർ തങ്ങൾ, എഞ്ചിനീയർ സക്കീർ ഹുസൈൻ, ഹുബ്ബുറസൂൽ ചീഫ് കോ-ഓർഡിനേറ്റർ സി.എ ഹൈദ്രോസ്, വർക്കിംഗ് ചെയർമാൻ എം.പി അബ്ദുൽ ജബ്ബാർ സഖാഫി, വർക്കിംഗ് കൺവീനർ കെ.എസ്.എം ഷാജഹാൻ സഖാഫി, എം.എം അബ്ദുൽ കരീം മണക്കാടൻ, എം.എസ് അബൂബക്കർ, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി വി.കെ ജലാൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Photo Courtesy - Google











